
സ്വന്തം ലേഖിക
ആലപ്പുഴ: തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണെന്ന് അനിത പുല്ലയില്‍.
മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തി ആളുകളെ പറ്റിക്കുന്നുവെന്ന് പറഞ്ഞന്നതാണോ താന്‍ ചെയ്ത തെറ്റെന്നും അനിത പുല്ലയില്‍ ചോദിച്ചു. മോന്‍സന്‍ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും പൊലീസിന്‍റെ ശരിയായ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അനിതാ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്‍റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണ്’, അനിതാ പറഞ്ഞു.
‘തനിക്ക് സത്യം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയാം. അങ്ങനെ ഒന്നുണ്ടെങ്കില്‍ നമുക്ക് കാത്തിരുന്നു കാണാം. മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചൊരാളെ ഒരു രാജാവിനെ പോലെ വാഴുന്ന സമയത്താണ് നെറികേടിന്‍റെ മറനീക്കി ഈശ്വരന്‍ പുറത്തു കൊണ്ട് വന്നതെങ്കില്‍ ദൈവത്തിനും മടുത്തിട്ടുണ്ടാവില്ലേ?.
പിന്നെ അവന്‍റെ അനര്‍ഹതയില്‍ സമ്പാദിച്ച പണം കൊണ്ട് ജീവിച്ചിരുന്ന ആളുകളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍ ആരെങ്കിലും? ആ ആളുകള്‍ ഇപ്പോഴും പുറത്തുണ്ട്. ആ റിസള്‍ട്ടാണ് ഇതുപോലെ തനിക്കെതിരെ നെഗറ്റിവായി കണ്ടു കൊണ്ടിരിക്കുന്നതെന്നും അനിത പുല്ലയില്‍ പറഞ്ഞു.
തന്‍റെ ഡ്രസിന്‍റെ അളവെടുക്കുന്നവര്‍ക്ക് ചില ഉദ്യേശങ്ങളുണ്ട്. എല്ലാം എന്‍റെ മേലില്‍ ചാര്‍ത്തികൊടുത്താല്‍ പിന്നെ അവരുടെ മേലിലേക്ക് ഒന്നും വരില്ലെന്നാണ് കരുതുന്നത്. സത്യം ഒരു നാള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.