video
play-sharp-fill

വളര്‍ത്തു മൃഗങ്ങളിലെ ചെള്ള് ശല്യം ഇല്ലാതാക്കണോ; ഇതാ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

വളര്‍ത്തു മൃഗങ്ങളിലെ ചെള്ള് ശല്യം ഇല്ലാതാക്കണോ; ഇതാ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Spread the love

കോട്ടയം: നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ നാം കൊണ്ടു നടക്കുന്നവയാണ് വളർത്തു മൃഗങ്ങള്‍.

മിക്ക വീടുകളിലും പൂച്ചകളെയും നായകളെയുമൊക്കെ മക്കളെപ്പോലെയാണ് പലരും പരിപാലിക്കുന്നത്.
ഇവയെ ഒപ്പം കിടത്തി ഉറങ്ങുന്നവർ വരെ നമുക്ക് ചുറ്റുമുണ്ടായിരിക്കാം. എന്നാല്‍ വളർത്തു മൃഗങ്ങളോട് ഇത്തരത്തില്‍ അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവയുടെ ശരീരത്തിലെ ചെള്ളുകള്‍.

മൃഗങ്ങളുടെ ശരീരത്തില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചെള്ളുകള്‍. ഇവയുടെ ശല്യം അസഹനീയമാവുമ്പോള്‍ മൃഗങ്ങള്‍ക്ക് ചൊറിച്ചിലും അത് വഴി പല രോഗങ്ങളും ഉണ്ടാവുന്നു. ചെള്ള് ശല്യം രൂക്ഷമായാല്‍ മൃഗങ്ങള്‍ക്ക് അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ചെള്ള് ശല്യത്തെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെള്ള് വരാനുള്ള കാരണം

ചൂടുള്ള കാലാവസ്ഥകളില്‍ ചെള്ളുകള്‍ അമിതമായി ഉണ്ടാകുന്നു. സാധാരണമായി പുല്ലുകളിലും തടികളിലുമാണ് ചെള്ള് വരാറുള്ളത്. എന്നാല്‍ ഇത് മൃഗങ്ങളുടെ ശരീരത്തിലും വളരുന്നു. ഇവ മൃഗങ്ങളുടെ ചോര കുടിക്കുകയും, മൃഗങ്ങളില്‍ രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു.

വൃത്തിയാക്കാം

എപ്പോഴും വൃത്തിയായിരുന്നാല്‍ ചെള്ളിന്റെ ശല്യം ഒഴിവാക്കാൻ സാധിക്കും. രോമങ്ങള്‍ എപ്പോഴും ചീകി വൃത്തിയാക്കി സൂക്ഷിക്കാം. ചെവി, കഴുത്ത്, വാല്‍, വയർ എന്നീ ഭാഗങ്ങളിലാണ് ചെള്ളുകള്‍ ഒളിച്ചിരിക്കുന്നത്. ഇത് മനസിലാക്കി എല്ലാ ഭാഗങ്ങളും വൃത്തിയാക്കിയാല്‍ ചെള്ളിനെ ഇല്ലാതാക്കാൻ സാധിക്കും.

വീട്ടിലും വൃത്തി വേണം

വീട് വൃത്തിയായിരുന്നാല്‍ മാത്രമേ ചെള്ളിന്റെ ശല്യം കുറയ്ക്കാൻ സാധിക്കുകയുള്ളു. കാർപെറ്റ്, വീട്ടുസാധനങ്ങള്‍, പെറ്റ് ബെഡ് എന്നിവ വാക്വം ചെയ്താല്‍ ചെള്ളുകളെയും പ്രാണികളെയും ഇല്ലാതാക്കാൻ സാധിക്കും.

മരുന്നുകള്‍

പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ചും ചെള്ളിനെ തുരത്താൻ സാധിക്കും. എന്നാല്‍ ഇത് വാങ്ങി ഉപയോഗിക്കുമ്ബോള്‍ മൃഗ ഡോക്ടറുടെ നിർദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഡോക്ടറെ സമീപിക്കാം

വളർത്ത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിനായി കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. വളർത്ത് മൃഗങ്ങള്‍ക്ക് എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് അറിയാനും ചികില്‍സിക്കാനും ഇതിലൂടെ സാധിക്കുന്നു.

മൃഗങ്ങളുടെ സ്വഭാവം

മൃഗങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അമിതമായി നക്കുക, മാന്തല്‍, മുടി കൊഴിച്ചില്‍, ചർമ്മത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ മൃഗങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ചെള്ള് ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.