video
play-sharp-fill

നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി എന്നിവയുടെ ആക്രമണം; വേനല്‍ കൂടിയതോടെ ആനിമല്‍ ബൈറ്റ് ക്ലിനികിൽ ദിനംപ്രതി എത്തുന്നത് 100 പേർ

നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി എന്നിവയുടെ ആക്രമണം; വേനല്‍ കൂടിയതോടെ ആനിമല്‍ ബൈറ്റ് ക്ലിനികിൽ ദിനംപ്രതി എത്തുന്നത് 100 പേർ

Spread the love

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗം സുരക്ഷാ ജീവനക്കാര്‍ക്ക് അടുത്തിടെയായി ഒരു സ്ഥിരം ചോദ്യവും ഉത്തരവുമുണ്ട്. രോഗിയുമായെത്തുന്ന വാഹനം അത്യാഹിതവിഭാഗത്തിനു മുന്നിലെത്തിയാല്‍ അവര്‍ ചോദിക്കും, എവിടെനിന്നാ? ഉത്തരം മാങ്കാവെന്നാണെങ്കില്‍ ഉടന്‍ മറുപടിവരും വലത്തോട്ട് പോയ്ക്കോളൂ. അത്യാഹിതവിഭാഗത്തിന്റ വലതുഭാഗത്താണ് ആനിമല്‍ ബൈറ്റ് ക്ലിനിക്.

മൃഗങ്ങളില്‍നിന്ന് ഉപദ്രവം നേരിടുന്നവര്‍ക്ക് ചികിത്സനല്‍കുന്ന സ്ഥലമാണിത്. പത്തുദിവസത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് 600ലധികം ആളുകളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയത്. അതില്‍ത്തന്നെ പലരും മാങ്കാവ് ഭാഗത്തുനിന്നാണ്. നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി എന്നിവയാണ് പൊതുവേ ആക്രമിക്കുന്നത്.

വേനല്‍ കൂടിയതോടെ ദൈനംദിനം 100 പേരെങ്കിലും എത്തുന്നതായി ക്ലിനിക്കിലെ ഡോക്ടര്‍ പറഞ്ഞു. മാര്‍ച്ച് 27ന് മൂന്നുപേരാണ് നായകടിയേറ്റ് ഇവിടെയെത്തിയത്. വ്യത്യസ്ത സമയത്താണ് മൂവരും എത്തിയത്. എന്നാല്‍, കാലിലെ മുറിവുകള്‍ സമാനം. അവര്‍ പരസ്പരം സംസാരിച്ചപ്പോഴാണ് മൂവരെയും കടിച്ചത് ഒരു നായതന്നെയെന്ന് മനസ്സിലായതെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമണ്ണ സ്വദേശിയായ ഓട്ടോത്തൊഴിലാളി ഇ വി സുധീറിന് ഉച്ചയ്ക്കാണ് നായയുടെ കടിയേറ്റത്. സവാരിക്കിടയില്‍ ശീതളപാനീയം കുടിക്കാന്‍ മാങ്കാവ് കടുപ്പിനിഭാഗത്ത് വണ്ടിനിര്‍ത്തി. കടയിലെ കാശുകൊടുത്ത് തിരിഞ്ഞതും വലതുകാലില്‍ നായകടിച്ചു. കാല്‍ കുടഞ്ഞിട്ടും നായ പിന്മാറിയില്ലെന്ന് അദ്ദേഹം പറയുന്നു.

അന്നേദിവസം വൈകീട്ട് അബ്ദുള്‍ ലത്തീഫിനും ഇതേനായയില്‍നിന്ന് കടിയേറ്റു. ഇടതുകാലിനാണ് മുറിവേറ്റത്. മെഡിക്കല്‍ കോളേജിനുപുറമേ ഇതേ നായയുടെ കടിയേറ്റ് നാലാള്‍ ബീച്ച് ജനറല്‍ ആശുപത്രിയിലും ചികിത്സതേടി. ചിലര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് (ഇആര്‍ഐജി) അലര്‍ജിയുണ്ടാക്കും. അവരോട് പുറത്തുനിന്ന് മരുന്നുവാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അവസാനം തര്‍ക്കമാകും -ഡോക്ടര്‍ പറഞ്ഞു.

മുക്കം സ്വദേശി സലീമിന് കാട്ടുപന്നിയുടെ ആക്രമണമേല്‍ക്കുന്നത് പകല്‍ കൃഷിയിടത്തില്‍വെച്ചാണ്. ആദ്യം മുക്കം ആരോഗ്യകേന്ദ്രത്തില്‍ കാണിച്ചു. തുടയില്‍ മുറിവുള്ളതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക പരിശോധനയ്ക്കുശേഷം ഇആര്‍ഐജി അലര്‍ജിയുണ്ടാക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.