play-sharp-fill
മിണ്ടാപ്രാണിയോട് ക്രൂരത; മുന്നാറിലെ ആന സവാരി കേന്ദ്രത്തില്‍ ആനയെ പട്ടിണിക്കിട്ട് മര്‍ദ്ദനം; ഈ ക്രൂരത അനുവദിക്കാനാവില്ല; അന്വേഷണം ആവശ്യപെട്ട് വനം വകുപ്പിനെയും ജില്ലാ കളക്ടറെയും സമീപിച്ചു മൃഗസ്നേഹികൾ; അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും സവാരി കേന്ദ്രം

മിണ്ടാപ്രാണിയോട് ക്രൂരത; മുന്നാറിലെ ആന സവാരി കേന്ദ്രത്തില്‍ ആനയെ പട്ടിണിക്കിട്ട് മര്‍ദ്ദനം; ഈ ക്രൂരത അനുവദിക്കാനാവില്ല; അന്വേഷണം ആവശ്യപെട്ട് വനം വകുപ്പിനെയും ജില്ലാ കളക്ടറെയും സമീപിച്ചു മൃഗസ്നേഹികൾ; അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും സവാരി കേന്ദ്രം

സ്വന്തം ലേഖിക

ഇടുക്കി: മുന്നാറിലെ ആന സവാരി കേന്ദ്രത്തില്‍ ആനയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മൃഗസ്നേഹികളുടെ കൂട്ടായ്മ. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷിക്കണമെന്നാവശ്യപെട്ട് വനം വകുപ്പിനെയും ജില്ലാ കളക്ടറെയും സമീപിച്ചു. അതേസമയം, പരാതി അടിസ്ഥാന രഹിതമെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും സവാരി കേന്ദ്രം വിശദീകരിച്ചു. മുന്നാര്‍ മാട്ടുപെട്ടി റോഡിലുള്ള ആന സവാരി കേന്ദ്രത്തില്‍ ആറ് ആനകളാണുള്ളത്.

ഇതില്‍ ഒരാനെയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ കണ്ടശേഷം വിനോദ സഞ്ചാരികള്‍ക്കൊപ്പം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് മൃഗസ്നേഹികളുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്. വനം മന്ത്രി, വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൃഗ സംരക്ഷണ വകുപ്പ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയെ ചികില്‍സക്ക് വിധേയമാക്കണമെന്നും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും മൃഗസ്നേഹികളുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. എന്നാല്‍, സവാരിക്ക് ആവശ്യമായ അനുമതിയുണ്ടെന്നും ആനകള്‍ മർദ്ദനത്തിന് ഇരയായിട്ടില്ലെന്നുമാണ് സവാരി കേന്ദ്രത്തിന്‍റെ വിശദീകരണം.