
കോട്ടയം: കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽ കുമാർ കോട്ടയം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
ബാൻഡ്‌മേളവും ചെണ്ടമേളവും മുത്തുക്കുടകളും ബലൂണുകളും ഏന്തിയും പടക്കംപൊട്ടിച്ചുമാണ് വോട്ടർമാർ സ്ഥാനാർഥിയെ വരവേറ്റത്. ആദ്യസ്വീകരണ കേന്ദ്രമായ റെയിൽവേ സ്‌റ്റേഷന് സമീപം ഭാഗത്ത് നൂറുകണക്കിനാളുകളാണ് മുത്തുക്കുടകളേന്തി സ്വീകരിക്കാൻ കാത്തുനിന്നത്.
തുറന്ന വാഹനത്തിൽ കൈവീശി അനിൽകുമാർ എത്തിയതോടെ ആശേവം അലതല്ലി. നാഗമ്പടത്ത് എത്തിയപ്പോൾ തൊഴിലാളികളും വ്യാപാരികളും കിരീടം അണിയിച്ചും പഴവർഗങ്ങൾ നൽകിയും സ്വീകരിച്ചു.
ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു പര്യടനം. കോട്ടയത്തിന്റെ ഇടത്തേക്കുള്ള മാറ്റം സൂചിപ്പിക്കുന്നതാണ് സ്വീകരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം. കെഎസ്‌ആർടിസി സ്‌റ്റാന്റിൽ നൽകിയ സ്വീകരണത്തിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുപമ തിയറ്ററിന് സമീപത്ത് നിന്നും കൂറ്റൻ പ്രകടനമായാണ് സ്ഥാനാർഥിയെ വരവേറ്റത്. തിരുവാതുക്കലിൽ പര്യടനം സമാപിച്ചു.
പര്യടന തുടക്കം നടി ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ അവർ സംസാരിച്ചു. എം കെ പ്രഭാകരൻ, ബി ശശികുമാർ, സി എൻ സത്യനേശൻ, ഷീജ അനിൽ, പി ജെ വർഗീസ്, ബി ആഷിക്, ജോജി കുറത്തിയാടൻ, സന്തോഷ് കേശവനാഥ്, എബി കുന്നേപ്പറമ്പിൽ, എൻ എൻ വിനോദ്, ടി സി ബിനോയി, സുനിൽ എബ്രഹാം, രാജു, റെജി കുരുവിള, ശ്രീവാസ്, സാബു മുരിക്കവേലി, സുനിൽ എബ്രഹാം, പോൾസൺ പീറ്റർ എന്നിവർ സംസാരിച്ചു.



