play-sharp-fill
 അനില്‍ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

 അനില്‍ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനില്‍ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക് സഹതാപമെന്നും അദ്ദേഹം പറഞ്ഞു.

ജനപിന്തുണ ഇല്ലാത്ത ആളുകളാണ് അനില്‍ ആന്റണി, പിസി ജോര്‍ജ് എന്നിവര്‍. നല്ല പ്രചാരണം കിട്ടി. പക്ഷെ ബിജെപിക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്നും സലാം ചോദിച്ചു. അതില്‍ മൂന്നാമത്തെ വേര്‍ഷന്‍ ആണ് പത്മജ. പത്മജക്ക് വേണ്ട അംഗീകാരം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള അവസരം കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവര്‍ ആകെ ചെയ്ത ജനസേവനം കരുണാകരന്റെ മകളായി ജനിച്ചു എന്നതാണെന്നും അദ്ദേഹം ആരോപിച്ചു. എടുക്കാചരക്കുകളെയാണ് ബിജെപി എടുക്കുന്നത്.
പി സി ജോര്‍ജ് മെമ്ബര്‍ഷിപ്പ് എടുക്കാത്തത് ലീഗില്‍ മാത്രമാണ്. അനില്‍ ആന്റണി പോയപ്പോള്‍ വലിയ കോലാഹലം ഉണ്ടാക്കി. ഇപ്പോള്‍ എന്തുണ്ടായി? ഈ കാരണത്താല്‍ ടിഎന്‍ പ്രതാപന്റെ ഭൂരിപക്ഷം കൂടും. പത്മജ ചാലക്കുടിയില്‍ മത്സരിച്ചാല്‍ അവിടെ യുഡിഎഫിന് ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.