video
play-sharp-fill

കവിത മാത്രമാണ് അയാളുടെ സമ്പാദ്യം, ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ ജീവിതത്തെ നോക്കി നിൽക്കുകയാണ് : പനച്ചൂരാനെക്കുറിച്ച് ഉള്ളുനീറി മുൻ മന്ത്രി ഷിബു ബേബി ജോൺ

കവിത മാത്രമാണ് അയാളുടെ സമ്പാദ്യം, ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ ജീവിതത്തെ നോക്കി നിൽക്കുകയാണ് : പനച്ചൂരാനെക്കുറിച്ച് ഉള്ളുനീറി മുൻ മന്ത്രി ഷിബു ബേബി ജോൺ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മലയാളികളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു അനിൽ പനച്ചൂരാന്റെ മരണം. കവിതാ ആസ്വാദർക്ക് കവിതകളും പാട്ടുകളും നൽകിയാണ് അദ്ദേഹം യാത്രയായത്. അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോഴുള്ള ഉള്ളുനീറുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ മന്ത്രി ഷിബുബേബി ജോൺ.

ഒന്നരപതിറ്റാണ്ട് നീണ്ട സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും കുടുംബപരമായ കാര്യങ്ങൾ അനിൽ പറഞ്ഞിരുന്നില്ലെന്ന് മന്ത്രി പറയുന്നു. ‘കവിത മാത്രമാണ് അയാളുടെ സമ്പാദ്യം. ഒന്നും ഒന്നും കരുതി വയ്ക്കാതെയാണ് അനിൽ പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിൽ പോയതോടെ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ വീട്ടിൽ ജീവിതത്തെ നോക്കി നിൽക്കുകയാണ്. കവിതയിലൂടെ മലയാളിയെ ചേർത്ത് പിടിച്ച അനിലിന്റെ കുടുംബത്തിലെ കാഴ്ചകൾ അത്ര കരുത്തുള്ളതല്ല എന്നാണ് എനിക്ക് തോന്നിയത്. ആ വീടും വീട്ടിലെ സാഹചര്യങ്ങളും ഉള്ളുനീറ്റുന്നതാണ്.

ജീവിതത്തിലെ പ്രയാസങ്ങൾ എന്നോട് ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല. സ്വന്തം കഷ്ടപാടുകൾ മറന്ന് മറ്റുള്ളവരുടെ ദുംഖം പാടി നടന്നവായി പോയി പനച്ചൂരാനെന്നും മന്ത്രി പറയുന്നു.

അദ്ദേഹത്തിന്റെ ഭാര്യ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. അവർക്ക് ഒരു നല്ല ജോലി ലഭിക്കണം. ആ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കണം. അതിനായി കേരളം ഒപ്പമുണ്ടെന്നാണ് എന്റെ വിശ്വാസം. ഒരു സഹോദരനായും സുഹൃത്തായും എന്നുമുണ്ടാകുമെന്ന ഉറപ്പ് ആ കുടുംബത്തിന് നൽകിയിട്ടുണ്ടെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.