വ്യാജ പിരിവ് നടത്തുന്നത് എതിർത്തതിലെ വിരോധം ; കോട്ടയം സ്വദേശിയും സോഷ്യൽ മീഡിയ താരവും കുവൈറ്റിൽ താമസക്കാരനുമായ അനിൽ മാളിയേക്കലിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം

Spread the love

കുവൈറ്റ് : കോട്ടയം സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ അനിൽ മാളിയേക്കലിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം.

video
play-sharp-fill

കുവൈറ്റിൽ വ്യാജ പിരിവ് നടത്തുന്ന മലയാളികളായ സ്ത്രീകൾക്കെതിരെ അനിൽ രംഗത്ത് വന്നതാണ് പകയ്ക്ക് കാരണമായത്.

കള്ളും കഞ്ചാവും വാഹനത്തിൽ വെച്ച് പോലീസിൽ പിടിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി അനിൽ പറയുന്നു. മാവേലിക്കര സ്വദേശിനിയായ മായമ്മ, അടൂർ സ്വദേശിനിയായ ബെറ്റി എന്നീ സ്ത്രീകളും ഇവരുടെ ഭർത്താക്കന്മാരും ചേർന്നാണ് അനിലിനെതിരെ ഗൂഢാലോചന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്ത്രീകൾ കുവൈറ്റിൽ സോഷ്യൽ മീഡിയ ലൈവിൽ വന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം പിരിക്കുന്നത് പതിവാണ്, ഇതിനെ അനിൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ എതിർത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇവർ ഭീഷണിയുമായി രംഗത്തെത്തിയത്.