മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ ശരീരത്തിൽ പുഴുവരിച്ച രോഗി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ ശരീരത്തിൽ പുഴുവരിച്ച രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം.

വട്ടിയൂർക്കാവ് സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയായിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം സെപ്തംബറിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി അനിൽകുമാറിനെ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയ ശേഷം അനിൽകുമാറിനെ പരിശോധിച്ചപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

കോവിഡ് ബാധിതനായിരുന്ന അനിൽ കുമാറിന് മെഡിക്കൽ കോളേജിൽ കൃത്യമായ പരിചരണം ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായ മുറിവിൽ പഴുവരിച്ച സംഭവം ഏറെ വാദമായിരുന്നു.

മകളുടെയും ബന്ധുക്കളുടേയും പരാതിയിൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടെ അന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

പുഴുവരിച്ച സംഭവത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായിരുന്നില്ല അനിൽകുമാർ. ചികിത്സയിലിരിക്കെ ഡയപ്പർ മാറ്റാത്തതിനെ തുടർന്ന് അന്ന് ഉണ്ടായ മുറിവ് ഭേദമായിരുന്നില്ലെന്ന് മകൾ പറഞ്ഞു.