ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ പി സി സി മീഡിയ സെല്‍ കണ്‍വീനറും മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരള മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി രാജി വെച്ചു. ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചത്. കേന്ദ്രസര്‍ക്കാര്‍ വിലക്കിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ബി ബി സി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുമായിരുന്നു അനില്‍ കെ ആന്റണി രംഗത്ത് വന്നിരുന്നത്. അനില്‍ കെ ആന്റണിയുടെ നിലപാട് അക്ഷാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അനില്‍ കെ ആന്റണിയെ തള്ളി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group