ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിക്ക് വീണ്ടും ഇഡി സമന്‍സ്,അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം

Spread the love

ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് അയച്ചു. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

video
play-sharp-fill

കഴിഞ്ഞ മാസം 2 സമൻസ് ഇ ഡി അയച്ചിരുന്നുവെങ്കിലും ഹാജരാകാൻ അനില്‍ അംബാനി തയ്യാറായിരുന്നില്ല. നാല്പതിനായിരം കോടി രൂപയുടെ വായ്‌പ തട്ടിപ്പ് കേസാണ് ചുമത്തിയിരിക്കുന്നത്. റിലയൻസുമായി ബന്ധപ്പെട്ട മറ്റ് കമ്ബനികളുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുകയും അത് വകമാറ്റി ചിലവഴിച്ചു എന്നുമാണ് ഇ ഡിയുടെ ആരോപണം.

 

അനില്‍ അംബാനിയുടെ പങ്കാളി ടീന അംബാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു സമൻസ് കൂടി ഇ ഡി അയച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, സിബിഐ – ഇ ഡി അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് മുകേഷ് അംബാനി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.നിരവധി ബാങ്കുകളുടെ പരാതിയില്‍ അനില്‍ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയും കോടികളുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം എസ്‌ഐടി രൂപീകരിച്ച്‌ അന്വേഷണം നടത്തുകയും 12,000 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.