അനിൽ അംബാനി 453 കോടി ഉടൻ അടയ്ക്കണം; ഇല്ലെങ്കിൽ ജയിലിൽ പോകും സുപ്രീം കോടതി
സ്വന്തം ലേഖകൻ
സ്വീഡിസ് ടെലികോം കമ്പനി എറിക്‌സൺ നൽകിയ പരാതിയിൽ അനിൽ അംബാനിക്കെതിരെ സുപ്രീം കോടതി വിധി. അനിൽ അംബാനി കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി നാലാഴ്ചയ്ക്കുള്ളിൽ സോണി എറിക്സൺ കമ്പനിക്ക് 453 കോടി രൂപ പിഴ നൽകുകയോ അല്ലെങ്കിൽ ജയിലിൽ പോവുകയോ ചെയ്യണമെന്നും നിർദേശിച്ചു. അഹങ്കാര മനോഭാവം കാണിച്ച റിലയൻസ് ഗ്രൂപ്പ് ചെയർമാൻ ഒരു കോടി രൂപ സുപ്രിംകോടതിയിൽ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.
അനിൽ അംബാനിയും സംഘവും വ്യവസ്ഥ തെറ്റിച്ചിരിക്കുന്നു. മനപ്പൂർവമുള്ള അനുസരണക്കേടാണ് അനിൽ അംബാനി ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിലയൻസ് കമ്പനി കുടിശ്ശിക നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സൺ സുപ്രിംകോടതിയിലെത്തിയത്. റാഫേൽ കരാറിൽ റിലയൻസ് കമ്പനിക്ക് പണം നിക്ഷേപിക്കാനുണ്ടെന്നും എന്നാൽ തങ്ങൾക്ക് തരാനുള്ള 550 കോടി രൂപ നൽകുന്നില്ലെന്നും എറിക്സൺ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ റിലയൻസ് ആരോപണം നിഷേധിക്കുകയാണുണ്ടായത്. മുതിർന്ന സഹോദരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ജിയോയുമായി ആസ്തി വിൽപ്പന കരാർ പ്രാവർത്തികമാക്കാൻ കഴിയാത്തതാണ് പ്രശ്നകാരണമെന്ന് അനിൽ അംബാനി കോടതിയിൽ പറഞ്ഞു.