
ലൈംഗികാതിക്രമ കേസ് ; മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സി പി എം ബന്ധം ; കോടതി മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നൽകി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ; നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തില്‍ ആരോപണ വിധേയനാണ് ജഡ്ജിയെന്നും പരാമർശം
സ്വന്തം ലേഖകൻ
തൃശൂർ: ലൈംഗികാതിക്രമ കേസില്‍ എം. മുകേഷ് എം.എല്‍,എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നല്‍കി.
എറണാകുളം പ്രിൻസിപ്പില്‍ സെഷൻസ് കോടതി ജഡ്ജി ഹണി എം, വർഗീസിനെ മാറ്റണമെന്നാണ് അനില്‍ അക്കര ആവശ്യപ്പെട്ടിരിക്കുന്നത്. ഹണി എം. വർഗീസിന്റെ സി.പി.എം ബന്ധം ചൂണ്ടിക്കാട്ടിയാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ മകളും പണഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുമായിരുന്നു ഹണിയെന്ന് അനില്‍ അക്കര പരാതിയില്‍ പറയുന്നു. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തില്‍ ആരോപണം നേടിടുന്നതായും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജഡ‌്ജി ഹണി എം. വർഗീസ് കേസില്‍ വാദം കേള്‍ക്കുന്നതും വിധി പറയുന്നതും നീതിപൂർവകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുകേഷിന്റെ ജാമ്യാപേക്ഷയില്‍ സെപ്തംബർ രണ്ടിന് വാദം കേള്‍ക്കും. ചൊവ്വാഴ്ച വരെ കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
അനില്‍ അക്കരയുടെ പരാതിയുടെ പൂർണ രൂപം
എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തില്‍ ആരോപണ വിധേയമായ എറണാകുളം സെഷൻസ് കോടതിയിലെ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോള്‍
മുകേഷ് എം എല്‍ എ ക്കെതിരായ ലൈംഗിക പീഡനകേസില്‍ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.
സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗസിന്റെ മകളും പണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സിപിഎംസ്ഥാനാർത്ഥിയുമായിരുന്ന ഹണി എം വർഗ്ഗീസ് എന്ന
ഈ ജഡ്ജ് ഈ കേസില്‍ വാദം കേള്‍ക്കുന്നതും വിധിപറയുന്നതും നീതിപൂർവ്വമാകില്ല.
ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്
മുകേഷ് എം എല്‍ എ യുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണം.