video
play-sharp-fill

കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം ആനിക്കാട് സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു

കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം ആനിക്കാട് സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കണ്ണൂർ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കന്യാസ്ത്രീ മരിച്ചു. മുംബൈ മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിൽ സിസ്റ്റർ സുഭാഷി എംസി(72)യാണ് മരിച്ചത്. പുലർച്ചെ 4.30 ഓടെ ചെറുകുന്ന് പള്ളിച്ചാലിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സിസ്റ്ററിൻറെ സഹോദരി ലീലാമ്മയുടെ മകൻ ഡൽഹി പോലീസിൽ നിന്ന് വിരമിച്ച ഡോൺ ബോസ്‌കോ (55), ഭാര്യ ഷൈലമ്മ (47), മകൻ ഷിബിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് സിസ്റ്റർ നാട്ടിലെത്തിയത്. കോട്ടയത്തു നിന്നും മംഗലാപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം . കാസർഗോഡ് നിന്ന് മലപ്പുറത്തേക്ക് പോയ മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.