ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലേ; എങ്കില്‍ ഈ കാര്യങ്ങള്‍ പരിശീലിച്ചോളൂ

Spread the love

അമിതമായി ദേഷ്യപ്പെടുക, സാധനങ്ങള്‍ വലിച്ചെറിയുക, സ്വയം ഉപദ്രവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക എന്നതൊക്കെ കോപം അതിരു വിടുമ്പോള്‍ ഉണ്ടാകുന്നതാണ്. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കും. കുടുംബജീവിതംവരെ താളം തെറ്റാന്‍ ഇത് മതിയാകും.

video
play-sharp-fill

എന്നാല്‍ ഒന്ന് ആഞ്ഞു ശ്രമിച്ചാല്‍ നമുക്കുതന്നെദേഷ്യം നിയന്ത്രിക്കാൻ സാധിക്കും. അത്തരം ചില പൊടിക്കൈകള്‍ ഇതാ :

കൗണ്ട് ഡൗണ്‍ – നിയന്ത്രിക്കാന്‍ സാധിക്കാത്ത കോപം വരാറുണ്ടോ …എങ്കില്‍ ആ നേരം മനസ്സിനെ ഒന്നു പിടിച്ചു നിര്‍ത്തി ഒരു കൗണ്ട് ഡൗണ്‍ ചെയ്തു നോക്കൂ. സാവധാനം ദേഷ്യം കുറയുന്ന വരെ അക്കങ്ങള്‍ മനസ്സില്‍ ചൊല്ലുക. ഇത് ഹൃദയമിടിപ്പ് സാവധാനത്തിലാക്കും. ഒപ്പം ദേഷ്യവും കുറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസമെടുക്കാം – നല്ലൊരു ഡീപ്പ് ബ്രീത്ത്‌ കൊണ്ടുതന്നെ മനസ്സിസിനെ നിയന്ത്രിക്കാം. ബ്രീത്തിങ് വ്യായാമങ്ങള്‍ മനസ്സിന്റെ കൺട്രോള്‍ വീണ്ടെടുക്കുന്നതാണ്.

ഒന്നു നടക്കാം – വെറുതെ ദേഷ്യം കൊണ്ട് സാധനങ്ങള്‍ വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്യുന്ന സമയം ഒന്നു നടക്കാന്‍ പോയി നോക്കൂ. ദേഷ്യം ഉണ്ടായ സാഹചര്യത്തില്‍ നിന്നു മാറി നടക്കുന്നതു കൊണ്ട് കോപം നിയന്ത്രിക്കാന്‍ സാധിക്കും.

ശാന്തതയുള്ള ഒരിടം – എന്താണ് മൂഡ്‌ മാറ്റം ഉണ്ടാകാന്‍ കാരണമായ സ്ഥലം, അവിടെ നിന്ന് ശാരീരികമായോ മാനസികമായോ മാറി നില്‍ക്കുക എന്നത് പ്രധാനമാണ് . ഇഷ്ടമുള്ള ഒരിടത്ത് പോയിരിക്കുന്നതോ അല്ലെങ്കില്‍ മനസ്സുകൊണ്ട് അവിടെ പോകുന്നതായി സങ്കൽപ്പിക്കുന്നതോ ഒക്കെ ഗുണം ചെയ്യും.

സംഗീതം- മനസ്സിന്റെ ആരോഗ്യത്തിനു സംഗീതം വലിയ മരുന്നാണ്. സംഗീതം നിങ്ങളുടെ മൂഡ്‌ മാറ്റും എന്നതില്‍ സംശയമില്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വെറുതെ ഫ്രീയായി ഇരുന്നു ഒരല്‍പം പാട്ട് കേട്ട് നോക്കൂ.