അങ്കണവാടി ജീവനക്കാരുടെയും പെൻഷൻക്കാരുടെയും പ്രശ്നങ്ങൾ; മന്ത്രി വീണാ ജോർജ്ജ് അങ്കണവാടി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി

Spread the love

പാലാ:അങ്കണവാടി ജീവനക്കാരുടെയും പെൻഷൻ കാരുടെയും  വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച്  ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അങ്കണവാടി ജീവനക്കാരുടെ  സംഘടനാ പ്രതിനിധികളുമായി ഗവ. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ ചർച്ച നടത്തി.

അങ്കണവാടിയിൽ ഏർപ്പെടുത്തിയ പുതിയ ഭക്ഷണമെനു സംബന്ധിച്ച് ജീവനക്കാർക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും വിരമിച്ച ജീവനക്കാർക്ക് യഥാസമയം പെൻഷൻ ആനുകൂല്യങ്ങളും പെൻഷനും നൽകാൻ കഴിയാത്തത് സംബന്ധിച്ചും മറ്റ് വിവിധ ആവശ്യങ്ങളും ചർച്ചചെയ്തു.

പുതിയ ഭക്ഷണമെനു പ്രകാരം റേഷനരി കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് പകരം റാഗിപ്പൊടി ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ വാടക കുടിശ്ശിക തീർത്ത് നൽകുന്നതിനും ഗുണഭോക്താവ് ഒരാൾക്ക്പച്ചക്കറിക്ക് നൽകുന്ന 5 രൂപ 10 രൂപയാക്കി വർധിപ്പിക്കുവാനും വിരമിക്കുന്ന ജീവനക്കാർക്ക് യഥാസമയംപെൻഷനും ആനുകൂല്യങ്ങളും ഫണ്ടിന്റെ ലഭ്യത അനുസരിച്ച് നൽകുന്ന തിനും അങ്കണവാടികളിലേക്ക് ആവശ്യമായ പാത്രങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൽകുന്നതിനും ചർച്ചയിൽ ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം 26,000 രൂപയായും പെൻഷൻ 10,000 രൂപയായും വർദ്ധിപ്പിക്കണമെന്ന് അസോസിയേഷൻ പ്രതിനിധികൾ ചർച്ചയിൽ ആവശ്യപ്പെട്ടു. അങ്കണവാടിസ്റ്റാഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് കെ.എസ് രമേഷ് ബാബു, ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, മിനി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.