play-sharp-fill
അങ്കണവാടി അധ്യാപികയുടെ ആത്മഹത്യ;  പഞ്ചായത്ത് അംഗത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന്; ആരോപണവുമായി സിപിഐഎം നേതൃത്വം

അങ്കണവാടി അധ്യാപികയുടെ ആത്മഹത്യ; പഞ്ചായത്ത് അംഗത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന്; ആരോപണവുമായി സിപിഐഎം നേതൃത്വം

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: അങ്കണവാടി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം. പഞ്ചായത്ത് അംഗത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപികയുടെ മരണമെന്ന് സിപിഐഎം നേതൃത്വം .

മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അങ്കണവാടി അധ്യാപികയായ ജലജ കൃഷ്ണ രണ്ട് ദിവസം മുന്‍പാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ജലജ കൃഷ്ണയും ഹെല്‍പ്പറായ സഹപ്രവര്‍ത്തകയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ സ്ഥലത്തെത്തി അങ്കണവാടി അടച്ചുപൂട്ടിയെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലജ കൃഷ്ണയെ സസ്‌പെന്റും ചെയ്തു. ഇതിന്റെ മാനസിക പ്രയാസമാണ് അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സിപിഐഎമ്മിന്റെ പരാതി.

കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഭരണസമിതിയോഗം ഉപരോധിച്ചായിരുന്നു പ്രതിഷേധം. അധ്യാപികയുടെ അസ്വഭാവിക മരണത്തില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.