
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗൻവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ട; ജനുവരി മൂന്നുമുതൽ അംഗൻവാടികൾ തുറക്കാനുള്ള തീരുമാനം മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അംഗൻവാടികൾ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗൻവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് വനിത ശിശുവികസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയത്.
കോവിഡ് വീണ്ടും ആശങ്കയുയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി മൂന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെ നിർദേശം നൽകിയിരുന്നത്.
ഇതിനായി ‘കുരുന്നുകൾ അംഗൻവാടികളിലേക്ക്’ എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിരുന്നു.
രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രവർത്തന സമയമെന്നും 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിർദേശമുണ്ടായിരുന്നു.
Third Eye News Live
0