അധികൃതരുടെ അനാസ്ഥ…! അധ്യാപികയും ആയയും കൃത്യസമയത്ത് ജോലിക്ക് എത്തുന്നില്ലെന്ന് പരാതി; വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിലെ അംഗൻവാടിയിലെ കുരുന്നുകൾ കഠിനമായ ചൂടേറ്റ് വരാന്തയിൽ കാത്തുനിൽക്കേണ്ട അവസ്ഥ; നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ

Spread the love

പാലാ: മുത്തോലി ഗ്രാമ പഞ്ചായത്ത്‌ വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിൽ (പാറയിൽ സ്കൂൾ ) പ്രവർത്തിക്കുന്ന അംഗൻവാടിക്ക് പുറത്ത് മണിക്കൂറുകളോളം കുട്ടികൾ കാത്തുനിൽക്കുന്നത് പതിവ് കാഴ്ച്ചയാണ്.

video
play-sharp-fill

താൽകാലിക അധ്യാപികയും ആയയും സ്ഥിരമായി താമസിച്ചു വരുന്നത് മൂലം രാവിലെ 9:30 ന് പ്രവർത്തിക്കേണ്ട അംഗൻവാടി 10 നും 10:30നും ആണ് പ്രവർത്തനം ആരംഭിക്കുന്നത് എന്നാണ് പരാതി. അംഗൻവാടി കൃത്യ സമയം പാലിക്കുന്നുണ്ട് എന്ന ധാരണയിൽ എൽ പി സ്കൂളിലെ മുതിർന്ന സഹോദരങ്ങൾക്ക് ഒപ്പം രക്ഷിതാക്കൾ ഓട്ടോയിലും മറ്റു വാഹനങ്ങളിലുമായി അംഗൻ വാടിയിലേക്ക് അയക്കുന്ന കുട്ടികളാണ് രാവിലത്തെ കഠിനമായ ചൂടിൽ വരാന്തയിൽ ഇരുന്ന് വലയുന്നത് സ്ഥിരം സംഭവം ആകുന്നു.

ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകേണ്ട രക്ഷിതാക്കളും കുട്ടികളെ ഉത്തരവാദിത്വപ്പെട്ടവരെ എല്പിക്കാൻ കഴിയാതെ വലയുകയാണ്. സ്ഥിരം അധ്യാപിക ഉണ്ടായിരുന്നപ്പോൾ അംഗൻവാടി കൃത്യ സമയം പാലിച്ചിരുന്നതായും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗൻവാടി കൃത്യ സമയം പാലിച്ച് കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ളാലം സിഡിപിഒക്കും ഉന്നത അധികാരികൾക്കും പരാതി നൽകുവാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.