പരാതി നല്‍കിയിട്ടും മുളങ്കൂട്ടം വെട്ടി മാറ്റിയില്ല; അങ്കണവാടിയിലെ മേല്‍ക്കൂരയില്‍ പാമ്പിനെ കണ്ടെത്തി; ആശങ്കയോടെ പ്രദേശവാസികള്‍

Spread the love

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ പള്ളിപ്പടിയില്‍ അംഗനവാടിയില്‍ പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയോടെ പ്രദേശവാസികള്‍.

വൈകീട്ട് മൂന്ന് മണിയോടെ അധ്യാപികയാണ് മേല്‍ക്കൂരയില്‍ പാമ്പിനെ കണ്ടത്. മഴ അവധിയായതിനാല്‍ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ അപകടം ഒഴിവായി.

നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. സമീപത്തെ മുളങ്കൂട്ടത്തിലൂടെയാകാം പാമ്പ് കെട്ടിടത്തിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടും മുളങ്കൂട്ടം വെട്ടി മാറ്റിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.