
പത്താം ക്ലാസോ, പ്ലസ്ടുവോ ജയിച്ചവരാണോ നിങ്ങൾ? എങ്കിൽ ഇതാ അങ്കണവാടികളിൽ അവസരം; ബിരുദക്കാർക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം
കോട്ടയം: പത്താം ക്ലാസോ, പ്ലസ്ടുവോ ജയിച്ചവരാണോ നിങ്ങൾ? എങ്കിൽ അങ്കണവാടികളിൽ ആരംഭിക്കുന്ന ക്രഷുകളിൽ വർക്കർ, ഹെൽപർ നിയമനത്തിനു ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
വർക്കർ, ഹെൽപർ
മലപ്പുറം വണ്ടൂർ ഐസിഡിഎസ് പ്രോജക്ടിലെ മരക്കലംകുന്ന് അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപർ ഒഴിവ്. കരാർ നിയമനം. മാർച്ച് 24 വരെ അപേക്ഷിക്കാം. 04931–245260.
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫിസിനു കീഴിൽ മുണ്ടുപറമ്പ്, മൈലപ്പുറം കോളജ് റോഡ് ക്രഷുകളിൽ വർക്കർ (സ്ത്രീ), ഹെൽപർ (സ്ത്രീ) തസ്തികകളിൽ ഒഴിവ്. മാർച്ച് 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും വിവരങ്ങൾക്കും: 99464 22754.
വര്‍ക്കര്‍, ഹെല്പര്
എറണാകുളം വടവുകോട് മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ തട്ടാംമുകള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ വര്‍ക്കര്‍, ഹെല്പര് നിയമനം. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം: 18-35.
യോഗ്യത:
∙വര്‍ക്കർ: പ്ലസ് ടു.
∙ഹെല്പർ: പത്താം ക്ലാസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. വിലാസം: ശിശു വികസന പദ്ധതി ഓഫിസര്‍, ഐസിഡിഎസ് വടവുകോട്, പുത്തന്‍കുരിശ് പി.ഒ, എറണാകുളം, 682 308, 0484–2730320.
ഫാർമസിസ്റ്റ്
കോട്ടയം നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഫാർമസിസ്റ്റ് നിയമനം. യോഗ്യത: ബിഫാം, ഡിഫാം, കേരള ഫാർമ റജിസ്ട്രേഷൻ. അഭിമുഖം മാർച്ച് 27നു 10.30ന് നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ. സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, പരിചയ സർട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഹാജരാവുക. 98472 39129.
ലാബ് അസിസ്റ്റന്റ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, എച്ച്ഡിഎസിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റന്റ് ഒഴിവ്. യോഗ്യത: പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന് ലാബില്‍ ജോലിപരിചയം. പ്രായം: 20-60. അഭിമുഖം മാര്‍ച്ച് 21 നു 11 ന്. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എച്ച്.ഡി.എസ് ഓഫിസില്‍ ഹാജരാവുക. 0495–2355900.
റേഡിയോളജിസ്റ്റ്
പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് ഒഴിവ്. മാര്‍ച്ച് 28 വരെ അപേക്ഷിക്കാം.
യോഗ്യത: എംബിബിഎസ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ പിജി/ഡിപ്ലോമ, ടിസിഎംസി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്. പ്രായപരിധി: 67. വിലാസം: ദേശീയ ആരോഗ്യ ദൗത്യം, നൂറണി, പാലക്കാട്–678 004.
ഓവർസിയർ
വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ എൽഐഡി ആൻഡ് ഇഡബ്ല്യു വിഭാഗത്തിൽ ഓവർസിയർ ഒഴിവ്. കരാർ നിയമനം. അഭിമുഖം മാർച്ച് 20 നു 11ന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ. 04935–235235.
പ്രോജക്ട് സ്റ്റാഫ്
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിൽ കണ്ണൂർ സ്നേഹതീരം എംഎസ്എം സുരക്ഷാ പ്രോജക്ടിൽ പ്രോജക്ട് മാനേജർ, കൗൺസിലർ ഒഴിവ്. മാർച്ച് 19 നകം അപേക്ഷ ഇ–മെയിൽ ചെയ്യുക. 98473 81696.
കംപ്യൂട്ടർ ഓപ്പറേറ്റർ
തിരുവനന്തപുരത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവ്. കാഴ്ച പരിമിതർക്കുള്ള വിഭാഗത്തിൽ താൽക്കാലിക ഒഴിവാണ്. യോഗ്യത: സയൻസ്/ കൊമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത ഡേറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം (111 പ്ലസ്) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകൃത കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റ്. പ്രായം: 18-41. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 24നകം റജിസ്റ്റർ ചെയ്യുക.