
“ഉജ്ജ്വല ബാല്യം വളരാം വളർത്താം” പദ്ധതിയിലൂടെ അങ്കണവാടി കുട്ടികളും പച്ചക്കറി കൃഷിയിലേക്ക് : ഏറ്റുമാനൂർ ബ്ലോക്കിൽ ചെടിച്ചട്ടിയും ജൈവവളവും പച്ചക്കറിതൈകളും വിതരണം ചെയ്തു.
ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടി കുട്ടികൾക്കായുള്ള നൂതന പദ്ധതിയായ “ഉജ്ജ്വല ബാല്യം വളരാം വളർത്താം” ആറ് പഞ്ചായത്തുകളിലായി ചകിരിയിൽ
നിർമ്മിച്ച ചെടിച്ചട്ടി, ചകിരിച്ചോറ്, ജൈവവളം, പച്ചക്കറിതൈകൾ എന്നിവ വിതരണം ചെയ്തു.
അയ്മനം, അതിരമ്പുഴ, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, കുമരകം എന്നിവിടങ്ങളിലായി1657
കുട്ടികൾക്കാണ് നൽകിയത്. 38-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് തല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണോദ്ഘാടനം പ്രസിഡന്റ് ആര്യ രാജൻ നിർവ്വഹിച്ചു. കെ.കെ ഷാജിമോൻ, ജെപി എച്ച്
എൻ സിസ്റ്റർ ജെസ്സി എന്നിവർ ആശംസകൾ നേർന്നു. മിനി സുധൻ, സി.എ ഗീത എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0