സാമ്പത്തിക പ്രതിസന്ധി; കേന്ദ്രം അനുവദിച്ച 203 അങ്കണവാടികള്‍ ഉപേക്ഷിച്ച് കേരള സര്‍ക്കാര്‍; പണം സര്‍ക്കാരിന് മാത്രമായി കണ്ടെത്താനാവില്ലെന്ന് വിശദീകരണം
സ്വന്തം ലേഖിക
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്രം അനുവദിച്ച 203 അങ്കണവാടികള്‍ കേരള സര്‍ക്കാര്‍ ഉപേക്ഷിച്ചു.
സംസ്ഥാനത്ത് ‘ആവശ്യാനുസരണം അങ്കണവാടി’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 203 അങ്കണവാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം പണം സര്‍ക്കാരിനു മാത്രമായി കണ്ടെത്താനാവില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് നല്‍കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കണവാടികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ 203 അങ്കണവാടികളും സറണ്ടര്‍ ചെയ്തു.
അങ്കണവാടികള്‍ അനുവദിക്കാന്‍ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം അങ്കണവാടികള്‍ക്ക് അനുമതി നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ പുതിയ അങ്കണവാടികള്‍ തുടങ്ങുന്നത് പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് പറയുന്നത്.
ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാന്‍ ശിശുവികസന പദ്ധതി ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അങ്കണവാടികള്‍ തുടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാവില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമോ ആവശ്യമില്ലാത്തതോ ആയ അങ്കണവാടികളുണ്ടെ ങ്കില്‍ പുനര്‍ വിന്യസിക്കണമെന്നാണ് നിര്‍ദേശം. കേന്ദ്രാനുമതി കൂടാതെ സംസ്ഥാനങ്ങള്‍ക്ക് അങ്കണവാടികളെ സ്ഥാന പുനര്‍നിര്‍ണയം നടത്താന്‍ കഴിയും.