
അങ്കമാലി നഗരസഭ കാര്യാലയത്തില്‍ ബോംബ് ഭീഷണി : പ്രതികളെ കണ്ടെത്താനായില്ല
എറണാകുളം: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ 11.45 ഓടെയാണ് നഗരസഭാ കാര്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്.
തുടർന്ന് പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. മനഃപൂർവം ആരെങ്കിലും കബളിപ്പിക്കാൻ ശ്രമിച്ചത് ആണൊന്നും പോലീസിന് സംശയമുണ്ട്. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടനടി പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ എന്നും അധികൃതർ പറഞ്ഞു.
Third Eye News Live
0