അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്: ഡയറക്ടർ ബോർഡ് അംഗങ്ങളായ 2 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു, നിലവിലെ ഭരണ സമിതി പിരിച്ചു വിട്ടു
കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ രണ്ടു പേർ അറസ്റ്റിൽ. മുൻ ഭരണസമിതി അംഗങ്ങളായ ടി.പി ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവർക്കെതിരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ചിന്റെ നടപടി.
കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. വായ്പ തട്ടിപ്പും ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിന് തുടർന്ന് സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടു പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിചെന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറൽ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 96 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന യുഡിഎഫ് ഭരണസമിതിയെയാണ് പിരിച്ചു വിട്ടത്. സംഘത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായുള്ള കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.കെ വർഗീസ് കൺവീനറും എം.പി മാർട്ടിൻ, ഡെയ്‌സി ജെയിംസ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയുള്ള സമിതിയെയാണു ഭരണനിർവഹണം ഏൽപിച്ചിരിക്കുന്നത്.