അങ്കമാലിയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കോളജ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു; കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖിക

അങ്കമാലി: കൂട്ടുകാര്‍ക്കൊപ്പം കോളജിലേക്ക് പോകുവാന്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ബി.എസ്.സി വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു.കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത്. ട്രെയിന്‍ പോയ ഉടന്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ വന്ന ട്രെയിനാണ് ഇടിച്ചത്. അഗ്നി രക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ ബി.എസ്.സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: സിന്ധു.

സഹോദരന്‍: എല്‍ദോ സാജന്‍. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.