ശക്തമായ മഴയിൽ അങ്കമാലി ഫയർഫോഴ്സ് ഓഫീസിന്റെ മുകളിൽ മരം ഒടിഞ്ഞു വീണു

Spread the love

 

കൊച്ചി: കനത്ത മഴയിൽ അങ്കമാലിയിലെ ഫയർഫോഴ്സ് ഓഫീസിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓഫീസിനോട് ചേർന്നുള്ള മെസ്സിന് മുകളിലേക്കാണ് മരം വീണത്. ആരു ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നില്ല എന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ജെ സി ബി അടക്കം എത്തിച്ച് പിന്നീട് മരം നീക്കം ചെയ്തു.

video
play-sharp-fill

 

അതേസമയം ഓറഞ്ച് അലർട്ട് തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് കനത്ത മഴയാണ് അനുഭവപ്പെട്ടത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്.