അനധികൃത താമസം തുടങ്ങിയിട്ട് എട്ടുവർഷം; അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; ഇരുവരും അനധികൃതമായി താമസിച്ച് വന്നത് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച്

Spread the love

കൊച്ചി: എറണാകുളം അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇതിനായി ഇരുവരും വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group