അങ്കമാലി അപകടം: കോട്ടയം അതിരമ്പുഴ സ്വദേശിയായ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്; പ്രതിയുടെ അച്ഛൻ അറസ്റ്റില്‍; നടപടി പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചതിന്

Spread the love

കൊച്ചി: അങ്കമാലിയില്‍ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ മരിക്കാനിടയായ വാഹനാപകടത്തിലെ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്.

video
play-sharp-fill

പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചതിനാണ് നടപടി. അങ്കമാലി സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാസ്ലിയയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോകുകയായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച്‌ തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.