
അങ്കമാലി: പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനം. അങ്കമാലിയിലാണ് സംഭവം. ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് എന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം.
യുവതിയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദ്ദനം അനുഭവിച്ചുവരികയായിരുന്നു. മർദ്ദനത്തെ തുടർന്ന് വലിയ രീതിയിൽ പരിക്കു പറ്റിയ യുവതി ആശുപത്രിയിൽ എത്തുകയും ഡോക്ടറോട് കാര്യങ്ങൾ തുറന്ന് പറയുകയുമായിരുന്നു. ഇതോടെയാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറാണ് അങ്കമാലി പൊലീസിനെ വിവരമറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് അസഭ്യം പറയുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടന്നേക്കും. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം.