അങ്കമാലിയില്‍ 15 ലക്ഷത്തിന്‍റെ ഹെറോയിന്‍ പിടികൂടി;യുവതിയും, യുവാവും പിടിയില്‍

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

അങ്കമാലി: ഓണത്തിനു മുന്നോടിയായി അങ്കമാലി എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 15 ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി അന്തര്‍സംസ്ഥാന യുവതിയും, യുവാവും പിടിയില്‍.പശ്ചിമ ബംഗാള്‍ സ്വദേശികളായ മിലണ്‍ മഞ്ചല്‍ (30), സെലീന ബീബി (30) എന്നിവരാണ് പിടിയിലായത്.

ഇവര്‍ കൈവശം സൂക്ഷിച്ചിരുന്ന 50 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച്‌ കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കും.