
രക്തക്കുറവ് സ്ഥിരമായി നിങ്ങളില്‍ അസ്വസ്ഥത സൃഷ്ട്ടിക്കാറുണ്ടോ?. മരുന്നുകള്‍ മാത്രം കഴിച്ചതു കൊണ്ട് ഇതിനു പരിഹാരം കാണാൻ സാധിക്കില്ല
ആഹാര കാര്യങ്ങളിലും ശ്രദ്ധ വേണം. ശരീരത്തില്‍ രക്ത വർധനവിനായി ബീറ്റ്റൂട്ട്, മാതളനാരങ്ങ എന്നിവ ഏറെക്കാലമായി പ്രചാരത്തിലുണ്ട്. എന്നാല്‍ അതു മാത്രമല്ല ശരീരത്തിന് അവശ്യമായ ഇരുമ്ബിൻ്റെ അളവും ലഭ്യമാക്കേണ്ടതുണ്ട്. നെല്ലിക്കയും, ഈന്തപ്പഴവും ഇതിന് ഉചിതമായ പരിഹാരമാണ്.
ദിവസേന നാല് ഈന്തപ്പഴവും നെല്ലിക്കയും കഴിക്കുന്നത് സിരകളിലൂടെ ഒഴുകുന്ന രക്തത്തിൻ്റെ അളവിനുണ്ടാകുന്ന കുറവ് നികത്താൻ സഹായിക്കുമെന്ന് ഡിജിറ്റല്‍ ക്രിയേറ്ററായ ഡോയ സലീം സെയ്ദി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലിക്കയുടെ ഗുണങ്ങള്‍
വിറ്റാമിൻ സിയുടെ നല്ലൊരു ഉറവിടമാണ് നെല്ലിക്ക. വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇത് ചർമ്മത്തിൻ്റേയും പല്ലുകളുടേയും ആരോഗ്യത്തിന് അവശ്യമാണ്. വിറ്റാമിൻ സി നോണ്‍ ഹീം ഇരുമ്ബിൻ്റെ ആഗിരണത്തെ സഹായിക്കുകയും ഹീമോഗ്ലോബിൻ ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഡയറ്റീഷ്യനായ വിജയശ്രീ പറയുന്നു.
100 ഗ്രാം നെല്ലിക്കയില്‍ 252 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. അതേ സമയം ഒരു സാധാരണ വ്യക്തിക്ക് വിറ്റാമിൻ സിയുടെ ആവശ്യം പ്രിതിദിനം 80 മില്ലിഗ്രാമാണ്. അതിനാല്‍ വിളർച്ചയ്ക്കെതിരെ പോരാടാൻ ഇത് സഹായിക്കുന്നു.
ഈന്തപ്പഴത്തിൻ്റെ ഗുണങ്ങള്‍
100 ഗ്രാം ഈന്തപ്പഴത്തില്‍ 4.7 മില്ലിഗ്രാം ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. സാധാരണ ഒരു വ്യക്തിക്ക് പ്രതിദിനം 19 മുതല്‍ 29 മില്ലിഗ്രാം ഇരുമ്ബാണ് ആവശ്യം എന്ന് വിജയശ്രീ പറയുന്നു. ദിവസും നാല് ഈന്തപ്പഴം കഴിക്കുന്നത് 1 മില്ലിഗ്രാം ഇരുമ്ബ് നല്കുന്നു. ഇത് വിളർച്ചയ്ക്കെതിരെ പോരാടാൻ പര്യാപ്തമല്ല. അതിനാല്‍ ഇരുമ്ബ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം പ്രോട്ടീൻ കൂടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇത് അനീമയ കുറയ്ക്കാൻ സഹായിച്ചേക്കാം.
ഇരുമ്ബ് അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍
പച്ച ഇലകള്‍, പുതിനയില, മല്ലിയില, മുരിങ്ങയില, ധാന്യങ്ങള്‍, പരിപ്പ്, ഉണങ്ങിയ നട്സുകള്‍, പഴങ്ങള്‍, എന്നിവയൊക്കെയാണ് ഇരുമ്ബിൻ്റെ സാന്നിധ്യമുള്ള മറ്റ് സസ്യാഹാരങ്ങള്‍. മാസംഹാരങ്ങളിലാകട്ടെ മുട്ടയുടെ മഞ്ഞക്കരു, കോഴിയിറച്ചി, എന്നിവയൊക്കെ ഇരുമ്ബിൻ്റെ സ്രോതസ്സുകളായി കണുന്നു. അവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.
അനീമിയ ഉണ്ടാകാൻ സാധ്യതയുള്ളവർ
കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗർഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, കരളിനേയും വൃക്കയേയും ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗമുള്ളവർ, അമിതമായി വണ്ണമുള്ളവർ, പോഷകാഹാരക്കുറവുള്ളവർ എന്നിവർക്ക് വിളർച്ചയുടെ സാധ്യത അമിതമാണ് എന്ന് ഡോ. വിജയശ്രീ പറയുന്നു.
എല്ലാ അവയവങ്ങളിലേയ്ക്കും ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്ന ഒന്നാണ് ഹീമോഗ്ലോബിൻ. ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ ഇതിൻ്റെ കുറവ് ബാധിച്ചേക്കാം. ചെറിയ ക്ഷീണം, ശ്വാസതടസ്സം, എന്നിവ വിളർച്ചയുടെ ഭാഗമായി അനുഭവപ്പെട്ടേക്കാം.



