അനീഷ് മോഹന് വോട്ടുചെയ്യൂ..ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) അന്താരാഷ്ട്ര പുരസ്‌കാരം ഇന്ത്യയിലേക്ക് കൊണ്ടു വരൂ..

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ജൂനിയർ ചേംബർ ഇന്റർ നാഷണലിന്റെ 2019 ലെ മികച്ച പത്ത് പ്രതിഭകൾക്ക് നല്കുന്ന ടെൻ ഔട്ട് സ്റ്റാൻഡിംഗ് യങ് പേഴ്‌സൺ (TOYP) അന്താരാഷ്ട്ര അവാർഡിന്റെ അവസാന 20 പേരുടെ നിരയിൽ കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് മോഹനും സ്ഥാനം പിടിച്ചു.
ജെ.സി.ഐ ഇന്ത്യക്കു വേണ്ടി, ജെ.സി.ഐ നാലുകോടിയുടെ നാമനിർദേശപ്രകാരമാണ് അനീഷ് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയിരിക്കുന്നത്.
വ്യക്തിഗത ഉന്നമന വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം നാമനിർദേശങ്ങളിൽ നിന്ന് ഇന്ത്യയിൽ നിന്നു അവസാന ഇരുപതിൽ എത്തിയ ഏക വ്യക്തിയാണ് അനീഷ് മോഹൻ. ആദ്യ
പത്തിൽ എത്തുന്നവർക്ക് അവാർഡ് ലഭിക്കും.

2009 ലെ ട്രെയിൻ അപകടത്തിൽ ഇടതുകാലും വലതു കൈയ്യും നഷ്ടപ്പെട്ട അനീഷ് ആർപ്പൂക്കര പഞ്ചായത്തിലെ ജീവനക്കാരനും സാമൂഹ്യ പ്രവർത്തകനും പ്രചോദനാത്മക പ്രഭാഷകനമാണ്. സന്നദ്ധ സംഘടനയായ ഇപ്കായ് യുടെ നാഷണൽ കോർഡിനേറ്ററും പരിശീലകനുമായ അനീഷ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പരിപാടികളിൽ സ്ഥിര സാന്നിധ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന വോട്ടുകളുടെ കൂടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാര നിർണ്ണയം. https://toyp.jci.cc/
എന്ന വെബ് സൈറ്റിൽ ഫെയ്‌സ്ബുക്കിലൂടെ അനീഷിന് വോട്ട് രേഖപ്പെടുത്താം. വോട്ട് രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഫോണിൽ /കമ്പ്യൂട്ടറിൽ ഫെയ്‌സ്ബുക്ക് ലോഗിൻ ചെയ്യേണ്ടതാണ്.
ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ഓൺലൈൻ വോട്ടിംഗ്. നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി ഇന്ത്യക്കായി അവാർഡ് നേടുവാൻ അനീഷിനെ പിന്തുണയ്ക്കൂ.