ജെ.സി.ഐ ദേശീയ അവാർഡ് അനീഷ് മോഹന്
സ്വന്തം ലേഖകൻ
കോട്ടയം : ജൂനിയർ ചേമ്പർ ഇൻറർനാഷ്ണൽ (ജെ.സി.ഐ) ഇൻഡ്യ 2018 വർഷത്തെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ (Outstanding Young Person) ദേശീയ അവാർഡ് അനീഷ് മോഹൻ കരസ്ഥമാക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അനീഷ് കേരളത്തിലെ ജെ.സി.ഐ മേഖലയായ സോൺ 22ന് വേണ്ടി ജെ.സി.ഐ നാലുകോടിയുടെ നോമിനേഷനായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തിരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ഥ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 9 അവാർഡ് ജേതാക്കളിൽ ഏക മലയാളിയാണ് അനീഷ്. ‘വ്യക്തിഗത വികസനവും നേട്ടവും’ എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്.
കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് കൗൺസലിംഗ് പരിശീലന സംഘടനയുടെ നാഷ്ണൽ കോർഡിനേറ്ററും പ്രചോദക പരിശീലകനായ അനീഷ് ആർപ്പൂക്കര പഞ്ചായത്ത് ജീവനക്കാരൻ കൂടിയാണ്. ജോലിയോടൊപ്പം പരിശീലനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും വ്യാപൃതനായ അനീഷിന്റെ സമഗ്ര സംഭാവനയെ പരിഗണിച്ചാണ് അവാർഡ്. രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന ജെ.സി.ഐ നാഷ്ണൽ കോൺഫറസിൽ വച്ച് നാഷ്ണൽ പ്രസിഡൻറ് അർപ്പിത് ഹാത്തിയാണ് അവാർഡ് സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group