
സ്വന്തം ലേഖകൻ
വയനാട്: പത്രങ്ങളിലൂടെ പരസ്യം നൽകി വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണങ്ങളുമായി മുങ്ങിയ വയനാട് സ്വദേശി അറസ്റ്റിൽ. അരീക്കോട് ചാലിൽ വീട്ടിൽ അനീസി(45)നെ ആണ് വൈത്തിരി സ്റ്റേഷൻ ഓഫിസർ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉള്ളയാളാണ് പ്രതിയെന്നും വിവരമുണ്ട്. മീനങ്ങാടി സ്വദേശിയായ യുവതി ഇയാൾ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിന്മേലാണ് അനീസിനെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്നാണ് വൈത്തിരി പൊലീസ് കണ്ടെത്തൽ