video
play-sharp-fill
ലോഡ്ജ് മുറിയിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരാണെന്നും പൊലീസ്

ലോഡ്ജ് മുറിയിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരാണെന്നും പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ലോഡജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തയി സംഭവത്തിലെ അന്വേഷണത്തിൽ സുപ്രധാന വഴിത്തിരിവ്. ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്ന് പൊലീസ്. സുൽത്താൻ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എർലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകൻ എബിൻ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പിൽ അനീനമോൾ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്വകാര്യ ലോഡ്ജിലെ ഒരേമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവർ ലോഡ്ജ് അധികൃതരോട് പറഞ്ഞത്.മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കൽ കോളേജ് അനസ്‌ത്യേഷ്യ വിഭാഗത്തിലെ വിദ്യാർഥിനിയാണ് അനീന. തോട്ടുമുക്കം സ്വദേശി ആശാരിപ്പറമ്പിൽ അഷ്‌റഫിന്റെ മകളാണ്. മൂന്നുവർഷം മുൻപാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീർ അനീനയെ വിവാഹം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമീമ പഠിക്കുന്ന കോളേജിലെ അനസ്‌തേഷ്യവിഭാഗത്തിലെ ടെക്‌നീഷ്യനാണ് എബിൻ. ഹണിയാണ് ഭാര്യ. സഹോദരൻ ബിബിൻ കെ.ആന്റണിക്കൊപ്പം മണാശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എബിൻ.ഇയാളെ കാണാനില്ലെന്നുപറഞ്ഞ് ബിബിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുക്കം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിൻ മണാശ്ശേരിയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച് മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്. മുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലുമായിരുന്നു.