
ദില്ലി: പതിനയ്യായിരം രൂപയില്‍ താഴെ വിലയില്‍ പുത്തന്‍ ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ് ഇന്ത്യയില്‍ പുറത്തിറക്കി ഓപ്പോ. ഓപ്പോ പാഡ് എസ്‌ഇ എന്നാണ് ഈ ടാബ്‌ലറ്റിന്‍റെ പേര്. 11 ഇഞ്ച് ഡിസ്‌പ്ലെയോടെ വരുന്ന ടാബ്‌ലറ്റിന് 9,340 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും മീഡിയടെകിന്‍റെ ചിപ്‌സെറ്റും, മള്‍ട്ടിപ്പിള്‍ റാമും വിവിധ റാം വേരിയന്‍റുകളുമുണ്ട്. ഉയര്‍ന്ന വേരിയന്‍റുകളില്‍ 4G LTE പിന്തുണ ലഭിക്കുമെന്ന പ്രത്യേകതയും ഓപ്പോ പാഡ് എസ്ഇ ടാബ്‌ലറ്റിനുണ്ട്.
11 ഇഞ്ച് വരുന്ന ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലെയാണ് ഓപ്പോ പാഡ് എസ്ഇ ടാബ്‌ലറ്റിന് വരുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. പീക്ക് ബ്രൈറ്റ്‌നസ് 500 നിറ്റ്‌സും. മീഡിയടെക് ഹീലിയോ ജി100 ഒക്‌ടാ-കോര്‍ ചിപ്‌സെറ്റില്‍ വരുന്ന ടാബ്‌ലറ്റ് സാധാരണ ഗെയിമുകള്‍ക്ക് വരെ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്‌ഫോമില്‍ വരുന്ന ഓപ്പോ പാഡ് എസ്‌ഇയില്‍ കളര്‍ഒഎസ് 15.0.1 ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും അവകാശപ്പെടുന്നു. 5 മെഗാപിക്‌സലിന്‍റെ വീതമുള്ള റിയര്‍, ഫ്രണ്ട് ക്യാമറ സജ്ജീകരണങ്ങളാണ് ടാബ്‌ലറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റിയര്‍ ക്യാമറയില്‍ 30fps എന്ന കണക്കില്‍ എച്ച്‌ഡി വീഡിയോകള്‍ ഷൂട്ട് ചെയ്യാം. അടിസ്ഥാന ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി ആവശ്യങ്ങള്‍ക്ക് ഈ ക്യാമറകള്‍ ഉപയോഗിക്കാം. 9,340mAh-ന്‍റെ ബാറ്ററിയും 33 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഈ ടാബ്‌ലറ്റിന്‍റെ ഏറ്റവും കരുത്തുറ്റ ഫീച്ചറാണ്. നവീനമായ സ്‌മാര്‍ട്ട് പവര്‍ സേവിംഗ് മോഡ് വഴി ഏഴ് ദിവസം സ്റ്റാന്‍ഡ്‌ബൈ ബാക്കപ്പും ടാബ്‌ലറ്റ് ഓഫര്‍ ചെയ്യുന്നു.
ഓപ്പോ പാഡ് എസ്ഇ വില പട്ടിക

Whatsapp Group 1 | Whatsapp Group 2 |Telegram Group
4 ജിബി റാം + 128 ജിബി സ്റ്റോറേജ് (വൈ-ഫൈ ഒണ്‍ലി)- 13,999 രൂപ
6 ജിബി റാം + 128 ജിബി സ്റ്റോറേജ് (എല്‍ടിഇ)- 15,999 രൂപ
8 ജിബി റാം + 128 ജിബി സ്റ്റോറേജ് (എല്‍ടിഇ)- 16,999 രൂപ
ഓപ്പോ പാഡ് എസ്ഇ എവിടെ നിന്ന് വാങ്ങിക്കാം?
ഓപ്പോ പാഡ് എസ്‌ഇ ടാബ്‌ലറ്റ് 2025 ജൂലൈ 12ന് അര്‍ധരാത്രി 12 മണി മുതല്‍ മുതല്‍ ഇന്ത്യയില്‍ വാങ്ങാം. ഫ്ലിപ്‌കാര്‍ട്ട്, ഓപ്പോ ഓണ്‍ലൈന്‍ സ്റ്റോര്‍സ്, തെരഞ്ഞെടുക്കപ്പെട്ട ഓപ്പോ ബ്രാന്‍ഡ് സ്റ്റോറുകള്‍ എന്നിവ വഴി ഓപ്പോ പാഡ് എസ്ഇ വാങ്ങിക്കാം.