ഈ ചിത്രത്തിൽ നിന്റെ മുഖമില്ല ശരീരം മാത്രം,നീ എടുത്ത പ്രയത്‌നത്തിന് അഭിനന്ദങ്ങൾ ; റോബോട്ടിനകത്തെ മനുഷ്യനെ അഭിനന്ദിച്ച് നടൻ ഗിന്നസ് പക്രു
സ്വന്തം ലേഖിക
കോട്ടയം : സുരാജ് വെഞ്ഞാറംമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിൽ റോബോർട്ടായെത്തിയ സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രുവിന്റെ കുറിപ്പ്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സയൻസ് ഫിക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ചിത്രത്തിൽ എല്ലാവരെയും രസിപ്പിച്ചത് റോബോർട്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പനാണ്.
ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത് ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഈ ചിത്രത്തിൽ നിന്റെ മുഖമില്ല..ശരീരം മാത്രം.കുഞ്ഞപ്പൻ എന്ന റോബർട്ടിന് വേണ്ടി നീ എടുത്ത പ്രയത്നം. പ്രിയ സൂരജ് അഭിനന്ദനങ്ങൾ’ എന്നാണ് പക്രു ഫേസ്ബുക്കിൽ കുറിച്ചത്. നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്തത്.
Third Eye News Live
0
Tags :