ഫോണ്‍ മോഷ്ടിച്ചവര്‍ കുടുങ്ങും; ഇനി മോഷ്ടിച്ച ഫോണുകൾ ആര്‍ക്കും ഉപയോഗിക്കാനാവില്ല; ശക്തമായ ഫീച്ചർ അവതരിപ്പിക്കാൻ ആൻഡ്രോയ്‌ഡ് 16

Spread the love

ആൻഡ്രോയ്‌ഡ് 16-ൽ ഗൂഗിൾ ഒരു പ്രധാന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ആന്‍റി-തെഫ്റ്റ് ഫീച്ചർ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കും.

ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്. ആഗോളതലത്തിൽ വർധിച്ചുവരുന്ന മൊബൈൽ മോഷണം തടയാനുള്ള ഗൂഗിളിന്‍റെ വിശാലമായ ശ്രമത്തിന്‍റെ ഭാഗമാണിത്. മോഷ്ടിച്ച ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിലൂടെ, മോഷണത്തിനുള്ള പ്രോത്സാഹനം കുറയ്ക്കുമെന്ന് ടെക് ഭീമൻ പ്രതീക്ഷിക്കുന്നു.

ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം ഈ സവിശേഷത ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ നടന്ന ‘ദി ആന്‍ഡ്രോയ്‌ഡ് ഷോ: ഐ/ഒ എഡിഷന്‍’ എന്ന പരിപാടിയിലാണ് പുതിയ ഫീച്ചര്‍ വെളിപ്പെടുത്തിയത്. മോഷ്ടിച്ച ഫോണുകൾ ഉപയോഗശൂന്യമാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സുരക്ഷാ ഫീച്ചറായ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷന്‍റെ (FRP) കരുത്തുറ്റ അപ്‌ഡേറ്റ് ഇതില്‍ ഉൾപ്പെടുന്നു.

ആൻഡ്രോയ്‌ഡ് 15 വേര്‍ഷനിലെ FRP-യിൽ ഗൂഗിള്‍ നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിരുന്നു. വരാനിരിക്കുന്ന അടുത്ത ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റില്‍ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ കൂടുതൽ ശക്തിപ്പെടുത്തും.

പുതിയ ഫീച്ചറിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, ഗൂഗിളിന്‍റെ പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു സ്ക്രീൻഷോട്ട് ആൻഡ്രോയ്‌ഡ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഫോണിന്‍റെ സ്‌ക്രീനിൽ ഒരു ഫാക്ടറി റീസെറ്റ് മുന്നറിയിപ്പ് മിന്നിമറയുന്നതായി സ്‌ക്രീൻഷോട്ട് കാണിക്കുന്നു. ഇത് സെറ്റപ്പ് വിസാര്‍ഡ് ഒഴിവാക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാലും, മോഷ്ടിക്കപ്പെട്ട ഉപകരണത്തില്‍ ആന്‍ഡ്രോയ്‌ഡ് 16 ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്ന ഒന്നാണ്.

അതായത്, ഉപയോക്താവ് ഉപകരണം പുനഃസജ്ജമാക്കി മുമ്പത്തെ ‘സ്ക്രീൻ ലോക്ക്’ അല്ലെങ്കിൽ ‘ഗൂഗിള്‍ അക്കൗണ്ട്’ ക്രെഡൻഷ്യലുകൾ നൽകുന്നതുവരെ കമ്പനി ഉപകരണത്തിലെ എല്ലാ പ്രവർത്തനങ്ങളും തടയും.

മോഷ്ടിച്ച ഉപകരണങ്ങൾ ഫോൺ വിളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുവദിക്കുന്ന നിലവിലെ ഘടനയേക്കാൾ കർശനമായ സുരക്ഷാ സവിശേഷതയാണ് ഇത്. എന്നിരുന്നാലും, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ഈ ജൂണിൽ ആൻഡ്രോയ്‌ഡ് 16-ന്‍റെ പ്രാരംഭ റിലീസിനൊപ്പം FRP മെച്ചപ്പെടുത്തൽ വന്നേക്കില്ല എന്നതാണ്. വർഷാവസാനം പുതിയ ഫീച്ചര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.