
സിനിമാ ഡെസ്ക്
കൊച്ചി: മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിലിനൊപ്പം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച താരമായിരുന്നു തെന്നിന്ത്യൻ താരം ആൻഡ്രിയ. മലയാളം അടക്കം നിരവധി സിനിമകളിൽ ഇവർ തൻ്റെതായ അഭിനയ ശൈലി കൊണ്ട് സ്ഥാനവും നേടിയിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ താൻ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ആൻഡ്രിയ. ഒരു പ്രണയമാണ് ഇതിന് എല്ലാം കാരണമെന്നും ആൻഡ്രിയ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹം കഴിഞ്ഞ ഒരാളുമായി ഉള്ള ബന്ധം ജീവിതം തന്നെ മാറ്റി മറിച്ചുവെന്നും അയാൾ ശരീരികമായും മാനസികമായും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ആ പീഢനങ്ങൾ പിന്നീട് തന്നെ വിഷാദ രോഗത്തിന്റെ പിടിയിൽ എത്തിച്ചുവെന്നും പറയുന്നു. പിന്നീട് ആയുർവേദ ചികിത്സ വഴിയാണ് മാറ്റം ഉണ്ടായത്.
അത് പോലെ തന്നെ സിനിമ സംവിധായകന്മാർ തനിക് വേണ്ടി നിരന്തരം സിനിമയിൽ ഇഴകി ചേർന്ന് ഉള്ള രംഗങ്ങൾ അഭിനയിക്കാൻ ആവിശ്യപെടുന്നുവെന്നും അത്തരത്തിൽ ഉള്ള റോളുകൾ എടുക്കാൻ ഇനി താല്പര്യമില്ലന്നും ആൻഡ്രിയ പറയുന്നു. ഒരിക്കൽ വാടചെന്നൈ എന്ന പടത്തിൽ ബെഡ്റൂം സീൻ അഭിനയിച്ചതിൽ ദുഃഖം ഉണ്ട് അതാണ് ഇതിന് എല്ലാം കാരണം.
ഇത്തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യുന്ന ഒരു താരമായി ഇപ്പോൾ എന്നെ വില ഇരുത്തുന്നു അതിൽ മാറ്റം ഉണ്ടാകണം സഹതാരവുമായി ഇഴുകി ചേർന്ന് അഭിനയിക്കുന്നതിലും നല്ലത് നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് അതിൽ പ്രതിഫലം കൂടുതൽ ആഗ്രഹിക്കുന്നില്ലെന്നും ആൻഡ്രിയ പറയുന്നു.