
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ സ്വകാര്യ ബസ് കണ്ടെയ്നർ ട്രക്കുമായി ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ബസിനു നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡർ മറികടന്ന് എതിർദിശയിൽ സഞ്ചരിച്ച ട്രക്കിൽ ഇടിക്കുകയുമായിരുന്നു. അപകടസമയം ബസിൽ 36 യാത്രക്കാരാണുണ്ടായിരുന്നത്. അപകടത്തിൽ തീപിടിച്ച ബസ് പൂർണമായും കത്തിയമർന്നു.
അപകടത്തിൽ ട്രക്കിലെ ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


