ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ പരിശോധനയ്ക്കു ശേഷം നടുറോഡിൽ ഇറക്കി വിട്ടു; പനിയും ചുമയുമുള്ള യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതര വീഴ്ച വരുത്തി കോട്ടയം ജനറൽ ആശുപത്രി

ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ പരിശോധനയ്ക്കു ശേഷം നടുറോഡിൽ ഇറക്കി വിട്ടു; പനിയും ചുമയുമുള്ള യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതര വീഴ്ച വരുത്തി കോട്ടയം ജനറൽ ആശുപത്രി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതരമായ വീഴ്ചവരുത്തി ജനറൽ ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയ യുവാവിന്റെ രക്ത സാമ്പിൾ ശേഖരിച്ച ശേഷം ഇയാളെ ക്വാറന്റൈനിലാക്കാതെ റോഡിലേയ്ക്കു ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ആഗ്രയിൽ നിന്നും എത്തിയ യുവാവ് ഇയാൾ നേരെ ജനറൽ ആശുപത്രിയിൽ എത്തി പരിശോധനയ്ക്കു സന്നദ്ധനാകുകയായിരുന്നു. ഇയാൾക്കു പനിയും ചുമയും രോഗ ലക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാൽ, സാമ്പിൾ ശേഖരിച്ച ശേഷം ഇയാളെ ആശുപത്രി അധികൃതർ പുറത്തേയ്ക്കു വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കു ക്വാറന്റൈനുള്ള ക്രമീകരണങ്ങൾ ഒന്നും ഒരുക്കാൻ തയ്യാറാകാതെയാണ് ആശുപത്രി അധികൃതർ യുവാവിനെ ആശുപത്രിയിൽ നിന്നും പുറത്തേയ്ക്കു വിട്ടത്. രോഗ ലക്ഷണങ്ങൾ ഉള്ളയാളെയാണ് കൃത്യമായ ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കാൻ പോലും തയ്യാറാകാതെ പുറത്തേയ്ക്കു വിട്ടത്.

സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് അധികൃതർ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇയാളെ ആശുപത്രിയിലോ അടുത്തുള്ള ക്വാറന്റൈൻ കേന്ദ്രത്തിലോ പ്രവേശിപ്പിക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.