അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത വേണം: ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം

Spread the love

​ഈരാറ്റുപേട്ട: സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ നടന്ന രണ്ടുദിവസത്തെ സമ്മേളനം എം.ജി സർവകലാശാല ബി.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. ഇ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ശാസ്ത്രീയ അവബോധം വളർത്തുന്നതിലൂടെ മാത്രമേ സാമൂഹിക തിന്മകളെ ചെറുക്കാൻ കഴിയൂവെന്ന് സമ്മേളനം വിലയിരുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എം.കെ ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ. രാജേഷ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. വി.എൻ ജയചന്ദ്രൻ സംഘടനാ രേഖ അവതരിപ്പിച്ചു.

സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോജി കൂട്ടുമ്മേൽ, ആർ. സനൽകുമാർ, ജിസ്സ് ജോസഫ്, ജില്ലാ ഭാരവാഹികളായ ജയകുമാർ കെ, സുനിത ശ്രീകുമാർ, എസ്.ഡി പ്രേംജി, സംഘാടക സമിതി ചെയർമാൻ ടി.എസ് സിജു, ജനറൽ കൺവീനർ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. എം.കെ ബിജു (പ്രസിഡന്റ്), ഡോ. അർച്ചന എ.കെ, എം.എസ് രാജേഷ് (വൈസ് പ്രസിഡന്റുമാർ), വിഷ്ണു ശശിധരൻ (സെക്രട്ടറി), എസ്.ഡി പ്രേംജി, ആർ. സരിത (ജോയിന്റ് സെക്രട്ടറിമാർ), ആർ. രാജേഷ് (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 34 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.