സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചംഗ കുടുംബം വെന്തുമരിച്ചു: മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് മരിച്ചത്: ഫയർഫോഴ്സ് തീ അണച്ചശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Spread the love

സ്വന്തം ലേഖകൻ
ജയ്പൂർ: സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചംഗ കുടുംബം വെന്തുമരിച്ചു.
മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് മരിച്ചത്.വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ജയ്പൂരിലെ ജസ്ല ഗ്രാമത്തിലെ ചേരിയിലായിലാണ് സംഭവം. ബിഹാറില്‍ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിലിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തീപിടിത്ത വിവരം ലഭിച്ചയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group