video
play-sharp-fill

അമ്മ മകളെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം പോയി ; അഞ്ചാലുംമൂട്ടിൽ പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയുടെ മുൻ കാമുകൻ പൊലീസ് പിടിയിൽ : കുട്ടിയെ ഉപേക്ഷിച്ച്‌ പോയ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു

അമ്മ മകളെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം പോയി ; അഞ്ചാലുംമൂട്ടിൽ പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയുടെ മുൻ കാമുകൻ പൊലീസ് പിടിയിൽ : കുട്ടിയെ ഉപേക്ഷിച്ച്‌ പോയ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

അഞ്ചാലുംമൂട് :  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. പതിനാറുകാരിയെ പീഡിപ്പിച്ച തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറാണ് (47) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത മകളും അമ്മയും അമ്മയുടെ കാമുകനായ സുനില്‍കുമാറിനൊപ്പം അഞ്ചാലുംമൂട് വാടകക്ക് താമസിക്കുകയായിരുന്നു. ഇവിടെ താമസിച്ച് വരുന്നതിനിടയിൽ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്​തതായി കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അമ്മ ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഇതിനു പിന്നാലെ അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി.പിന്നീട് പെണ്‍കുട്ടിയെ മയ്യനാടുള്ള ചേച്ചിയുടെ വീട്ടി​ലേക്ക് കൊണ്ടുപോകുകയും ഇവിടെ​ വെച്ച്‌ പരിചയത്തിലായ യുവാവിന്റെ വീട്ടിലേയ്ക്ക് ഒളിച്ചോടി.

പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസിലേല്‍പിക്കുകയായിരുന്നു.. പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്.

തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയും നടത്തി.ഇതിനു പിന്നാലെ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇയാള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്​റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഒപ്പം കുട്ടിയെ ഉപേക്ഷിച്ച്‌ പോയ അമ്മയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്​റ്റഡിയിലെടുത്തു.

Tags :