ഇനി എവർട്ടനെ പരിശീലിപ്പിക്കാൻ ആൻചലോട്ടി
സ്വന്തം ലേഖകൻ
കാർലോ ആൻചലോട്ടിയെ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് എവർട്ടന്റെ പരിശീലകനായി നിയമിച്ചു. മാർക്കോ സിൽവയെ പുറത്താക്കിയ ഒഴിവിലേക്കാണ് വിഖ്യാത ഇറ്റാലിയൻ പരിശീലകന്റെ വരവ്.
നേരത്തെ നാപ്പോളി പരിശീലകനായിരുന്ന ആൻചലോട്ടിയെ ക്ലബ് ചാമ്ബ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ പുറത്താക്കിയരുന്നു. തുടർന്നാണ് അൻചലോട്ടിയുടെ ഇംഗ്ലണ്ടിലേക്കുള്ള മടങ്ങിവരവ്. നേരത്തെ സൂപ്പർ ക്ലബ് ചെൽസി പരിശീലകനായി ആൻചലോട്ടി ഇംഗ്ലണ്ടിലുണ്ടായിരുന്നു. ചെൽസിയിലെ പ്രീമിയർ ലീഗ്, എഫ്.എ കപ്പ് ജേതാക്കളാക്കാൻ അന്ന് ആൻചലോട്ടിക്ക് കഴിഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റെ പരിശീലകനെന്ന നിലയിലാണ് ആൻചലോട്ടി ശ്രദ്ധേയനായത്. മിലാനെ രണ്ട് തവണ ചാമ്ബ്യൻസ് ലീഗ് ജേതാക്കളാക്കിയിട്ടുണ്ട് ആൻചലോട്ടി. റയൽ മഡ്രിഡിനേയും ഒരിക്കൽ ആൻചലോട്ടി ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയിട്ടുണ്ട്. ബയേൺ മ്യൂണിച്ച്,പി.എസ്.ജി, യുവന്റസ് എന്നീ ക്ലബുകളേയും ആൻചലോട്ടി കളി പഠിപ്പിച്ചിട്ടുണ്ട്.