video
play-sharp-fill

അഞ്ചലിൽ അറുപതുകാരനെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തി ; ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ കാണാനില്ല : ഒരാൾ പൊലീസ് പിടിയിൽ

അഞ്ചലിൽ അറുപതുകാരനെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തി ; ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ കാണാനില്ല : ഒരാൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : അഞ്ചലിൽ അറുപതുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകത്താണ് സംഭവം.

കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശി ഉണ്ണി(60)യാണ് മരിച്ചത്. ഉണ്ണിയ്‌ക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാനില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാൽ ഉണ്ണി ഉൾപ്പടെ തങ്ങൾ നാലുപേരും കൂടിയിരുന്ന് മദ്യപിച്ചെന്നും ഇതിനിടയിൽ താൻ ഉറങ്ങി പോയി. തുടർന്ന് രാവിലെ ഉണർന്നപ്പോൾ ഇതാണ് കണ്ടെതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞകത്.

എന്നാൽ ഇയാൾ പറഞ്ഞത് പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഈർജിതമാക്കിയിട്ടുണ്ട്.

കൊല്ലം ചവറയിലും സമാനമായ രീതിയിൽ ഇന്നലെ രാത്രി ഒരു കൊലപാതകം നടന്നിരുന്നു. തേവലക്കര ക്ഷേത്രജീവനക്കാരനായ രാജേന്ദ്രൻ പിള്ളയെയാണ് വെട്ടികൊലപ്പെടുത്തിയത്.

എന്നാൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.