
ഓട്ടോയിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി അഞ്ചലിൽ യുവതി പിടിയിൽ
കൊല്ലം : അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി യുവതിയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍ കുകോണ്‍ സ്വദേശിനി ജമീല ബീവിയെയാണ് രണ്ടു കിലോ കഞ്ചാവുമായി ഡാൻസാഫ് ടീമും അഞ്ചല്‍ പോലീസും സംയുക്തമായി പിടികൂടിയത്.
വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടു കൂടിയാണ് ഡാൻസാഫ് ടീമും അഞ്ചല്‍ പോലീസും ചേർന്ന് ഓട്ടോയില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ജമീലയെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചലില്‍ നിന്നും ഓട്ടോറിക്ഷ ഓട്ടം വിളിച്ച് ജമീല വാടകയ്ക്ക് താമസിച്ച് വരുന്ന കൈതാടിയിലെ വീട്ടില്‍ നിന്നും കഞ്ചാവുമായി പൊകാവേയാണ് വീടിന് സമീപത്തു വെച്ച് പോലീസ് പിടികൂടിയത്.
Third Eye News Live
0