
കൊല്ലം: അഞ്ചലിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ആശുപത്രി അടച്ചിട്ട് ഡോക്ടറും ജീവനക്കാരും സഹപ്രവർത്തകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. ആശുപത്രി പ്രവർത്തനം നിർത്തിയിട്ടാണ് ഡോക്ടറും സംഘവും കല്യാണത്തിന് പോയതെന്നാണ് ആരോപണം.
സംഭവം അറിഞ്ഞതോടെ എഐവൈഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാർ ഓഫീസിലെത്തി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷമാണ് ആശുപത്രി അടച്ച് കല്യാണത്തിന് പോയതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ പിന്നീട് ഒരുജീവനക്കാരൻ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


