play-sharp-fill
ജീവിതം മടുത്തു..ഗുഡ് ബൈ..! മരിക്കുന്നതിന് മുൻപ് പത്താംക്ലാസുകാരൻ ജെറിൻ നോട്ടുബുക്കിൽ എഴുതിവച്ചത് ഇങ്ങനെ ; ജെറിന്റെ ആത്മഹത്യയിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു

ജീവിതം മടുത്തു..ഗുഡ് ബൈ..! മരിക്കുന്നതിന് മുൻപ് പത്താംക്ലാസുകാരൻ ജെറിൻ നോട്ടുബുക്കിൽ എഴുതിവച്ചത് ഇങ്ങനെ ; ജെറിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: കോട്ടുക്കൽ വയലയിൽ പത്താംക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ വച്ച് ജീവിതം അവസാനിപ്പിച്ചത് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചതിന് ശേഷം.

ജോഷി, ജെൽസ്സി ദമ്പതികളുടെ 15 വയസുകാരനായ മകൻ ജെറിൻ ജോഷിയാണ് വീടിനുള്ളിലെ മുറിയിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 10 ക്ലാസ് വിദ്യാർത്ഥിയാണ് ജെറിൻ ജോഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ദിവസവും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന ജെറിൻ ജോഷിയെ രാവിലെ 5:30 ഓടെ പഠിക്കാൻ വീട്ടുകാർ വിളിക്കുകയായിരുന്നു. മറുപടി ഇല്ലാത്തതിനെ തുടർന്ന് ജെറിന്റെ അച്ഛനും സഹോദരനും കൂടി കതക് ചവിട്ടി തുറന്നപ്പോഴാണ് മുറിയിലെ ഫാനിൽ ബഡ്ഷീറ്റ് ഉപയോഗിച്ചു തൂങ്ങിനിൽക്കുകയായിരുന്ന ജെറിനെ കണ്ടത്.

എന്നാൽ ജീവനുണ്ടെന്ന് കരുതി അഴിച്ചിറക്കി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കടയ്ക്കൽ സിഐ രാജേഷ്, എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തിൽ ജെറിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ബുക്കിൽ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പും കണ്ടെത്തുകയായിരുന്നു.

ജെറിന്റെ ഫോൺ പൊലീസ കൂടുതൽ പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തു. മരണകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് സംഘം അറിയിച്ചു.